1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pentagon chief says US ready to restart strikes iran if no deal

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാന് മേല്‍ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കാന്‍ അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.

Peace talks
നയതന്ത്ര ചര്‍ച്ചകളിലൂടെ കൃത്യമായ ഒരു സമാധാന കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് മേല്‍ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കാന്‍ അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. സിംഗപ്പൂരില്‍ നടക്കുന്ന  അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയായ 'ഷാങ്ഗ്രി-ലാ ഡയലോഗില്‍' (Shangri-La Dialogue) സംസാരിക്കവെയാണ് പെന്റഗണ്‍ മേധാവി ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നിര്‍ദ്ദേശങ്ങളില്‍ വാഷിംഗ്ടണും ടെഹ്‌റാനും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രസ്താവന.
 
ഇറാനുമായി നിലവിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചും യുദ്ധം  അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള അന്തിമ തീരുമാനം കൈക്കൊള്ളാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നതതല യോഗം ചേരാനിരിക്കെയാണ് പ്രതിരോധ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പരസ്യ പ്രതികരണം വരുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഹെഗ്‌സെതിന്റെ മറുപടി.
 
സൈനിക നടപടികള്‍ ആവശ്യമെങ്കില്‍ പുനരാരംഭിക്കാന്‍ പൂര്‍ണമായും തങ്ങള്‍ പ്രാപ്തരാണെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. നിലവില്‍ ഏപ്രില്‍ ആദ്യം മുതല്‍ പ്രാബല്യത്തില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ മറ്റൊരു 60 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും