'2027ൽ സിഐഡി മൂസ 2 വരുന്നു': വമ്പൻ പ്രഖ്യാപനവുമായി ജോണി ആന്റണി
2003ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. ഈ ജൂലൈ 4ന് ചിത്രം റിലീസ് ചെയ്തിട്ട് 23 വർഷമാവും
CID Moosa 2
"ഒറ്റക്കൊമ്പൻ, പള്ളിചാറ്റമ്പി, ഡെർബി തുടങ്ങിയ സിനിമകളെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ എല്ലാറ്റിനും മുകളിൽ, 2027-ൽ സിഐഡി മൂസ 2 വരും"- ജോണി ആന്റണി പറഞ്ഞു.
2003ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. ഈ ജൂലൈ 4ന് ചിത്രം റിലീസ് ചെയ്തിട്ട് 23 വർഷമാവും. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷ്ണ, സിബി കെ തോമസ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് ടീമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും നാദിർഷയും എഴുതിയ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത് വിദ്യാസാഗറായിരുന്നു.