1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP National office bearers kerala leaders have high chances

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ ജൂണ്‍ പകുതിയോടെ പ്രഖ്യാപിക്കും.

BJP, BJP National Posts, Shobha surendran, k surendran, pathmaja,Kerala politics
ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ ജൂണ്‍ പകുതിയോടെ പ്രഖ്യാപിക്കും. കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ലിസ്റ്റില്‍ ഇടം നേടുമെന്നാണ് സൂചന. എ പു അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള ദേശീയ ഭാരവാഹികള്‍.
 
 ശോഭാ സുരേന്ദ്രന്‍, ജോര്‍ജ് കുര്യന്‍, പത്മജ വേണുഗോപാല്‍ എന്നിവരാണ് നിലവില്‍ സുരേന്ദ്രനെ കൂടാതെ പരിഗണനയിലുള്ള പേരുകള്‍. ചുമതലയൊഴിയുന്ന സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് പദവി നല്‍കുന്ന കീഴ്വഴക്കമുള്ളതിനാല്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകുമെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറിയാക്കാന്‍ ആലോചനയുണ്ട്. ജോര്‍ജ് കുര്യനെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആക്കിയേക്കും. ഇതിനൊപ്പം സംസ്ഥാനതലത്തിലും പുനസംഘടനയ്ക്ക് സാധ്യതയുണ്ട്.
 
തിരുവനന്തപുരം നോര്‍ത്ത്, എറണാകുളം സിറ്റി, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, പത്തനംതിട്ട, പാലക്കാട് ഈസ്റ്റ്, മലപ്പുറം ഈസ്റ്റ്, കോഴിക്കോട് റൂറല്‍, തൃശൂര്‍ നോര്‍ത്ത്, തൃശൂര്‍ സിറ്റി,ആലപ്പുഴ നോര്‍ത്ത് എന്നീ ജില്ലകളിലെ അധ്യക്ഷന്മാരെ നീക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇരട്ടപദവി പാടില്ലെന്ന നിബന്ധന ഉള്ളതിനാല്‍ മേയര്‍ വിവി രാജേഷിന് സംസ്ഥാന സെക്രട്ടറി സ്ഥാനം നഷ്ടമാകും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി