1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Radhika Sarathkumar personal life Aleppy ashraf exlains

രാധികയും പ്രതാപ് പോത്തനും തമ്മിൽ പിരിയാൻ കാരണം?, മൂന്നാം വിവാഹത്തിൽ ജീവിതം മാറി: ആലപ്പി അഷ്റഫ് പറയുന്നു

നടനും സംവിധായകനുമായ പ്രതാപ് പോത്തനുമായുള്ള ആദ്യ വിവാഹം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചിരുന്നു.

Radhika Sarathkumar, Aleppy ashraf, Cinema News, Personal life,Divorce,Prathap pothan
തെന്നിന്ത്യന്‍ സിനിമയിലെ കരുത്തുറ്റ സാന്നിധ്യമായ രാധിക ശരത്കുമാറിന്റെ ജീവിതയാത്രയെക്കുറിച്ചും അവര്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസ്സ് തുറന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് രാധികയുടെ വ്യക്തിജീവിതത്തിലെ അറിയാക്കഥകള്‍ അദ്ദേഹം പങ്കുവെച്ചത്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് വിജയങ്ങള്‍ വെട്ടിപ്പിടിച്ച നടിയാണ് രാധികയെന്ന് ആലപ്പി അഷറഫ് പറയുന്നു.
 
 നടനും സംവിധായകനുമായ പ്രതാപ് പോത്തനുമായുള്ള ആദ്യ വിവാഹം ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പൗരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും രണ്ടു വര്‍ഷത്തിനപ്പുറം നീണ്ടുനിന്നില്ല. ഈ രണ്ട് തകര്‍ച്ചകളും രാധികയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നുവെന്ന് ആലപ്പി അഷറഫ് പറയുന്നു.
 
നടന്‍ ശരത്കുമാറുമായുള്ള വിവാഹമാണ് രാധികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. രാഷ്ട്രീയത്തിലും സിനിമയിലും ഒരേപോലെ സജീവമായിരുന്ന ഇരുവരും തമ്മിലുള്ള പൊരുത്തം അത്ഭുതകരമായിരുന്നു. സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയവരായിരുന്നു ഇരുവരും എന്നതും ഈ ബന്ധത്തിന്റെ കരുത്തുകൂട്ടി. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായാദേവിയുമായി നല്ല ബന്ധമാണ് രാധികയ്ക്കുള്ളത്.
 
പ്രതാപ് പോത്തനെ പ്രേമിച്ചാണ് വിവാഹം കഴിച്ചതെങ്കിലും 2 വര്‍ഷം മാത്രമാണ് ഈ ബന്ധം നീണ്ടുനിന്നത്. തനിക്ക് ഒരു പിതാവാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിന് സാധിക്കാതെ വന്നതുകൊണ്ടാണ് വേര്‍പിരിഞ്ഞത് എന്നാണ് പ്രതാപ് പോത്തന്‍ അന്ന് പറഞ്ഞതെന്ന് അഷറഫ് പറയുന്നു. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി എന്ന ആളെയാണ് രാധിക പിന്നീട് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായി റയാന ഹാര്‍ഡീ. നിര്‍ഭാഗ്യം കൊണ്ട് ആ വിവാഹവും 2 വര്‍ഷമെ നീണ്ടുനിന്നുള്ളു. പിന്നീട് സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത രാധിക 2001ലാണ് ശരത്കുമാറിനെ വിവാഹം ചെയ്തത്. ആ ജീവിതത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. കാല്‍ നൂറ്റാണ്ടായി ആ ബന്ധം നീണ്ടുനില്‍ക്കുന്നു.
 
ശരത്കുമാറിന്റെ മുന്‍ ഭാര്യയായ ഛായാദേവിയുടെ മകളായ വരലക്ഷ്മിയുമായി രാധികയ്ക്ക് അടുത്തബന്ധമാണുള്ളത്. ഛായാദേവിയും രാധികയും അടുത്ത സുഹൃത്തുക്കളാണ്. രാധികയുടെ ജീവിതം പലര്‍ക്കും പ്രചോദനമാണെന്ന് പറഞ്ഞാണ് ആലപ്പി അഷ്‌റഫ് വാക്കുകള്‍ അവസാനിപ്പിച്ചത്.
അടുത്ത ലേഖനം
മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നു