അനുബന്ധ വാര്‍ത്തകള്‍
- ആ പ്രതിസന്ധികളാണ് എന്നെ ശക്തയാക്കിയത്, മുകേഷിന് നന്ദി പറഞ്ഞ് നടി സരിത
- 3 മണ്ടൻ കല്യാണങ്ങൾ, ജീവിതത്തിലെ 17 വർഷം വെറുതെ കളഞ്ഞെന്ന് മീര വാസുദേവ്
- അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി
- അച്ഛൻ കൊല്ലാനായി ശ്രമിച്ചു, ജീവൻ രക്ഷിക്കാൻ അമ്മ വെടിവെച്ചു, ആ ഭയാനകമായ രാത്രി മറക്കാനാവില്ല: വെളിപ്പെടുത്തി ചാർലിസ് തെറോൺ
- രാധികയും പ്രതാപ് പോത്തനും തമ്മിൽ പിരിയാൻ കാരണം?, മൂന്നാം വിവാഹത്തിൽ ജീവിതം മാറി: ആലപ്പി അഷ്റഫ് പറയുന്നു
എപ്പോഴും ഒരു കൂട്ട് വേണം, പിരിഞ്ഞപ്പോൾ മിസ് ചെയ്യുന്നതായി തോന്നി: ലിസിയുമായി ഒന്നിച്ചതിനെ പറ്റി പ്രിയദർശൻ
ബന്ധങ്ങളിലെ വിള്ളലുകളും വേര്‍പിരിയലുകളും വാര്‍ത്തകളില്‍ നിറയുന്ന ഇന്നത്തെ കാലത്ത്, പ്രണയത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും പുതിയൊരു അധ്യായം തുറക്കുകയാണ് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും. കുറച്ചുനാള്‍ പിരിഞ്ഞ് ജീവിച്ചപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നതായി തോന്നിയെന്നും അതുകൊണ്ടാണ് വീണ്ടും ഒന്നിച്ചതെന്നും പ്രിയദര്ശന് പറയുന്നു.
1990-ല്‍ ആരംഭിച്ച തങ്ങളുടെ 32 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി കടന്നുകൂടിയ ചില ഘടകങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് പ്രിയദര്ശന് സമ്മതിക്കുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ ഒരുതരത്തിലുള്ള വിരസതയും ഈഗോയുമെല്ലാം ഞങ്ങള്‍ക്കിടയില്‍ വന്നു. പിരിയുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. അങ്ങനെ വീണ്ടും ഒന്നിച്ചെന്നാണ് പ്രിയദര്ശന് പറയുന്നത്.
10 വര്‍ഷത്തോളം പരസ്പരം വേര്‍പിരിഞ്ഞു ജീവിച്ച ശേഷമാണ് ലിസിയുമായി പ്രിയദര്ശന് വീണ്ടും ഒന്നിക്കുന്നത്. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നിത്തുടങ്ങി. ഇതിനര്‍ഥം തങ്ങള്‍ക്കിടയില്‍ എവിടെയോ പഴയ പ്രണയം ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് പ്രിയദര്ശന് പറയുന്നു. നേരത്തെ പ്രിയദര്‍ശനും ലിസിയും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു.
സംവിധായകന് സിബി മലയിലിന്റെ മകന്റെ വിവാഹവേദിയില്‍ വിവാഹവേദിയില്‍ ഒരേ കാറില്‍ കൈകോര്‍ത്തുപിടിച്ച് പ്രിയദര്‍ശനും ലിസിയും എത്തിയതോടെയാണ് ഇവരുടെ പുനസ്സമാഗമം സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായത്. മക്കളായ കല്യാണി പ്രിയദര്‍ശനും സിദ്ധാര്‍ത്ഥുമാണ് അച്ഛനെയും അമ്മയെയും വീണ്ടും ഒന്നിലേക്ക് നയിക്കാന്‍ പ്രധാന പങ്കുവഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.