1. മറ്റുള്ളവ
  2. സ്ത്രീ
  3. ലേഖനങ്ങള്‍
  4. Lakshmi gopalaswamy says she didn feel the need to get married

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

കുടുംബം, കുട്ടികള്‍ എന്നതെല്ലാം വലിയൊരു ഉത്തരവാദിത്ത്വമാണെന്നും തനിക്ക് ഒരിക്കലും വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Lakshmi gopalaswamy, Marriage, Motherhood, Personal Life
ഒരുപാട് മലയാള സിനിമകളുടെ ഭാഗമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യയിലെ ഒരുവിധം ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്ന ലക്ഷ്മി ഗോപാലസ്വാമി തന്റെ അന്‍പത്തി ആറാം വയസിലും അവിവാഹിതയാണ്. തനിക്ക് ഒരിക്കല്‍ പോലും വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.
 
കുടുംബം, കുട്ടികള്‍ എന്നതെല്ലാം വലിയൊരു ഉത്തരവാദിത്ത്വമാണെന്നും തനിക്ക് ഒരിക്കലും വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ചില സമയങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയുണ്ടായപ്പോള്‍ ഒരാള്‍ വേണമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.  വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമെ തോന്നിയിട്ടില്ല. കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ അമ്മമാര്‍ ബാഗും തൂക്കി നില്‍ക്കുന്നത്, എന്തൊരു വലിയ ഉത്തരവാദിത്തവും സ്‌ട്രെസ്സുമാണ്. അമ്മയാകണം കുട്ടികള്‍ വേണമെന്നെല്ലാം എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. എന്നാല്‍ എനിക്കങ്ങനെ ഒരു ആഗ്രഹമെ ഇല്ല. കുട്ടികളെ എല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അമ്മയാകുക എന്നത് വ്യത്യസ്തമായ ഉത്തരവാദിത്തമാണ്. എനിക്കറ്റ് സെറ്റാകില്ല. ചില സമയങ്ങളില്‍ ഒറ്റക്കാണെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അത് ശരിയായ ഒരാളായിരിക്കണം. ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്, ആഞ്ഞടിച്ച് സ്വര ഭാസ്കർ, മാറ്റങ്ങളെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മറുപടി