അനുബന്ധ വാര്‍ത്തകള്‍
- അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി
- മുകേഷ് അംബാനിയുടെ വീട്ടില്‍ ദിവസവും ഉണ്ടാക്കുന്നത് 4000 റൊട്ടികള്‍, ഷെഫിന്റെ സാലറി അറിയാമോ
- പ്രശസ്ത നടൻ ഇഎ രാജേന്ദ്രൻ അന്തരിച്ചു
- 10 ലക്ഷം കോടി എഐയിൽ നിക്ഷേപിക്കും, ഇന്ത്യയെ ഇൻ്റലിജൻസ് യുഗത്തിലേക്ക് നയിക്കുമെന്ന് മുകേഷ് അംബാനി
- 10 ലക്ഷം കോടി എഐയിൽ നിക്ഷേപിക്കും, ഇന്ത്യയെ ഇൻ്റലിജൻസ് യുഗത്തിലേക്ക് നയിക്കുമെന്ന് മുകേഷ് അംബാനി
ആ പ്രതിസന്ധികളാണ് എന്നെ ശക്തയാക്കിയത്, മുകേഷിന് നന്ദി പറഞ്ഞ് നടി സരിത
മുകേഷുമായുള്ള വേര്‍പിരിയലും പ്രതിസന്ധികളുമാണ് തന്നെ ശക്തയാക്കിയതെന്ന് സരിത പറയുന്നു.
മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ നായികയായി തിളങ്ങി നിന്ന നടിയാണ് സരിത. ഇപ്പോഴിതാ മുന്‍ ഭര്‍ത്താവും നടനുമായ മുകേഷുമായുള്ള വേര്‍പിരിയലിന് ശേഷം മക്കളെ വളര്‍ത്താന്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സരിത. മുകേഷുമായുള്ള വേര്‍പിരിയലും പ്രതിസന്ധികളുമാണ് തന്നെ ശക്തയാക്കിയതെന്ന് സരിത പറയുന്നു. തന്റെ 2 ആണ്മക്കള്ക്കൊപ്പം ജീവിതം അനുഭവിച്ചറിയാല്‍ അവസരം നല്‍കുന്നതിനായി അവരുടെ അച്ഛനോട് നന്ദി പറയുന്നതായും സരിത കുറിച്ചു. മാതൃദിനത്തിലാണ് സിംഗിള്‍ മദറായുള്ള 30 വര്‍ഷത്തെ പറ്റി സരിത മനസ്സ് തുറന്നത്.
തന്റെ കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സരിതയുടെ വിവാഹവും തുടര്‍ന്നുള്ള വേര്‍പിരിയലും. രണ്ട് മക്കളെയും ഒറ്റയ്ക്ക് വളര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് സരിത ഓര്‍ക്കുന്നു. 'മക്കളുടെ പഠനവും അവരുടെ ഭാവിയും മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. ഒരു അമ്മ എന്ന നിലയിലും അച്ഛന് എന്ന നിലയിലും എനിക്ക് ഒരേസമയം പ്രവര്‍ത്തിക്കേണ്ടി വന്നു. കരിയറില്‍ നിന്ന് മാറിനിന്ന് മക്കള്‍ക്കായി സമയം മാറ്റിവെക്കാന്‍ കഴിഞ്ഞതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു,' സരിത പറഞ്ഞു.
മുകേഷുമായുള്ള വിവാഹജീവിതം പരാജയപ്പെട്ടതിനെക്കുറിച്ച് പരിഭവങ്ങളോ പരാതികളോ പറയാന്‍ സരിത തയ്യാറായില്ല. പകരം, ആ അനുഭവങ്ങള്‍ തന്നെ ജീവിതത്തെ ധീരമായി നേരിടാന്‍ പഠിപ്പിച്ചുവെന്നാണ് താരം വ്യക്തമാക്കിയത്.
തന്റെ കഠിനാധ്വാനം വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് മക്കളുടെ ഇന്നത്തെ വളര്‍ച്ചയെന്ന് സരിത വികാരാധീനയായി പറഞ്ഞു. മക്കള്‍ രണ്ടുപേരും ഇന്ന് ഉയര്‍ന്ന നിലകളില്‍ എത്തിക്കഴിഞ്ഞു. മൂത്ത മകന് ശ്രാവണ്‍ മുകേഷ് ഡോക്ടറാകുന്നതിനൊപ്പം സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ മകനും വിദേശത്ത് ഉയര്‍ന്ന ജോലിയിലാണ്. മക്കളുടെ ഈ വിജയമാണ് ഒരു അമ്മയെന്ന നിലയില്‍ തന്റെ ഏറ്റവും വലിയ പുരസ്കാരമെന്ന് സരിത പറയുന്നു.