അനുബന്ധ വാര്‍ത്തകള്‍
- രവീണ രവിയും സംവിധായകൻ ദേവനും വിവാഹിതരായി; ഹൃദയസ്പർശിയായ കുറിപ്പുമായി ശ്രീജ രവി
- അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി
- അച്ഛൻ കൊല്ലാനായി ശ്രമിച്ചു, ജീവൻ രക്ഷിക്കാൻ അമ്മ വെടിവെച്ചു, ആ ഭയാനകമായ രാത്രി മറക്കാനാവില്ല: വെളിപ്പെടുത്തി ചാർലിസ് തെറോൺ
- ഇറാനില്‍ പോലീസുകാരന് ഒരു മാസത്തേക്ക് യുവതിയെ വിവാഹം കഴിച്ചു; ഇറാനിലെ താല്‍ക്കാലിക വിവാഹ സമ്പ്രദായമായ സിഗെ എന്താണ്?
- നടന്മാരുടെ കാര്യമാണെങ്കിൽ എന്താ പ്രായമൊന്നും പറയാത്തത്, ഇതാണോ പത്രപ്രവർത്തനം, വിവാഹവാർത്തകൾ തള്ളി അനുഷ്ക
3 മണ്ടൻ കല്യാണങ്ങൾ, ജീവിതത്തിലെ 17 വർഷം വെറുതെ കളഞ്ഞെന്ന് മീര വാസുദേവ്
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയാണ് മീര വാസുദേവ്. മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെ കരിയര്‍ ആരംഭിച്ച മീരയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായത്.അടുത്തിടെയാണ് താരം തന്റെ മൂന്നാം വിവാഹത്തില്‍ നിന്നും വിവാഹമോചനം നേടിയത്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.
3 മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി ജീവിതത്തിലെ 17 വര്‍ഷങ്ങള്‍ കളഞ്ഞെന്നാണ് താരം പറയുന്നത്. ഞാന്‍ എന്റെ മകനോട് പറയാറുണ്ട്. 3 കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞെന്ന്. ബുദ്ധിപരമായി വര്‍ക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങള്‍. സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ എല്ലാം രൂപപ്പെടുത്തിയെടുക്കാമായിരുന്നു. പക്ഷേ സാധിച്ചില്ല. അമ്മയുടെയും അച്ഛന്റെയും സഹോദരിയുടെയും കൂടെ കൂടുതല്‍ സമയം ചെലവഴിക്കാമായിരുന്നു. എന്നെ വിലക്കുറച്ച് കണ്ടവര്‍, ബഹുമാനിക്കാത്തവര്‍ അവര്‍ക്ക് വേണ്ടി അത്തരം ബന്ധങ്ങള്‍ക്ക് വേണ്ടി ഒരുപാട് സമയം നഷ്ടപ്പെടുത്തി. മീര വാസുദേവ് പറഞ്ഞു.