1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salim Kumar says paravur can be proud to give kerala a smiling CM in VD Satheesan

‘കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ ലഭിച്ചു’; വി ഡി സതീശനെ പ്രശംസിച്ച് സലിം കുമാർ

കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ പറവൂരുകാര്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ സലീം കുമാര്‍.

Salim Kumar, VD Satheesan,Kerala CM, Kerala News
കൊച്ചി: കേരളത്തിന് പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ പറവൂരുകാര്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ സലീം കുമാര്‍. കൊച്ചിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് പൗരാവലി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശന്റെ പട്ടാഭിഷേകം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ക്ലൈമാക്‌സ് പോലെ ആയിരുന്നുവെന്നും സലീം കുമാര്‍ പറഞ്ഞു.
 
ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സ് പോലെ ഏകദേശം 10 ദിവസത്തോളം നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സന്തോഷിപ്പിക്കുന്ന ആ വിവരം നമ്മുടെ ചെവിയിലെത്തിയത്. എന്തായാലും പറവൂര്‍കാര്‍ക്ക് അഭിമാനത്തോടെ ഒരു പുഞ്ചിരിക്കുന്ന മുഖമുള്ള മുഖ്യമന്ത്രിയെ കേരളത്തിന് സമ്മാനിക്കാനായെന്ന് പറയാം. ഒരു പക്ഷേ തെരെഞ്ഞെടുപ്പ് ഫലം വിപരീതമായിരുന്നുവെങ്കില്‍ വി ഡി സതീശന്‍ എന്ന നേതാവിന്റെ കരിയര്‍ അവസാനിച്ചേനെയെന്നും ധൈര്യമായി മുന്നോട്ട് പോകാന്‍ സതീശന്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും സലീം കുമാര്‍ വ്യക്തമാക്കി.
 
മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഒരു മാധ്യമം തനിക്കോട് സതീശനുമായുള്ള സൗഹൃദത്തെ കുറിച്ച് ഓര്‍മ്മക്കുറിപ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും, ''ചങ്കില്‍ നിന്നെടുത്ത വാക്കുകളാണ്'' താന്‍ എഴുതിയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ''വനവാസക്കാരന്റെ പട്ടാഭിഷേകം'' എന്ന തലക്കെട്ടിലാണ് ആ കുറിപ്പ് നല്‍കിയതെന്നും, ജനങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിച്ചതെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. 
 
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്ന് ആറാം തവണയും വിജയിച്ച വി ഡി സതീശന്‍, യുഡിഎഫിനെ അധികാരത്തിലെത്തിച്ച ശേഷമാണ് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആക്ഷൻ സിനിമയല്ല, കുടുംബ പശ്ചാത്തലമുള്ള പോലീസ് ഡ്രാമ; ‘അതിമനോഹരം’ സാധാരണ പോലീസ് സിനിമയെന്ന് തരുൺ മൂർത്തി