1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. AR Rahman Jai Ho Controversy

'എ ആർ റഹ്മാൻ ഏറ്റവും നല്ല മനുഷ്യൻ...'; തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ

"എആര്‍ റഹ്മാന്‍ മഹാനായ മ്യൂസിക് കംപോസറും ഞാന്‍ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനുമാണ്"

AR Rahman, Jai Ho Controversy, Ram Gopal Varma,bollywood,എ ആർ റഹ്മാൻ, ജയ് ഹോ, രാംഗോപാല്‍ വര്‍മ, ബോളിവുഡ്
AR Rahman
'ജയ് ഹോ' പാട്ട് കംപോസ് ചെയ്തത് എ.ആര്‍ റഹ്മാനല്ലെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്    ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. എ.ആര്‍.റഹ്മാന്‍ ഏറ്റവും നല്ല മനുഷ്യനാണെന്നും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു എന്നുംഅദ്ദേഹം എക്സില് കുറിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ജയ് ഹോ എന്ന ​ഗാനത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ചില സാഹചര്യ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.  തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചതും. എആര്‍ റഹ്മാന്‍ മഹാനായ മ്യൂസിക് കംപോസറും ഞാന്‍ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനുമാണ്. മറ്റാരുടെയെങ്കിലും ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയെന്ന ദുഷ് പ്രവൃത്തി അദ്ദേഹം ചെയ്യില്ല. ഇതോടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് ഒരറുതി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- രാംഗോപാല്‍ വര്‍മ എക്‌സിൽ കുറിച്ചു
സ്ലം ഡോഗ് മില്ല്യണയര്‍ എന്ന സിനിമയിലെ 'ജയ് ഹോ' എന്ന പാട്ടിനാണ് എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍, ഈ ​ഗാനം സുഖ്‌വിന്ദർ സിങ് കംപോസ് ചെയ്തതാണെന്ന് പഴയ ഒരു അഭിമുഖത്തില്‍ രാംഗോപാല്‍ വര്‍മ പറഞ്ഞിരുന്നു. സുഭാഷ് ഘായ് സംവിധാനം ചെയ്ത 'യുവ്രാജ്' എന്ന സിനിമയ്ക്ക് വേണ്ടി സുഖ്‌വിന്ദർ സിങ് ഈ ഗാനത്തിന് ഈണം നല്‍കിയതെന്നും പിന്നീട് ഇത് 'സ്ലംഡോഗ് മില്യണയറി'ല്‍ ഉപയോഗിക്കുകയായിരുന്നു എന്നുമാണ് വര്‍മ പറഞ്ഞത്. അതിന് സുഖ്വിന്ദറിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും വര്‍മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
കേട്ട കഥയെ അല്ല സിനിമയായത്, സിക്കന്ദർ പരാജയത്തിൽ പ്രതികരിച്ച് രശ്മിക മന്ദാന