1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia Kyiv Missile attack warning evacuation

കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

putin
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വരും ദിവസങ്ങളില്‍ ശക്തമായ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശപൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം നഗരം വിട്ടുപോകാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു. റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായാണ് റഷ്യന്‍ ആക്രമണം.
 
കീവിലെ യുക്രെയ്ന്‍ സൈനിക- വ്യവസായ സമുച്ചയങ്ങള്‍,ഡ്രോണ്‍ നിര്‍മാണം നടത്തുന്ന കേന്ദ്രങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ടാകും റഷ്യന്‍ ആക്രമണങ്ങളെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ കീവിന് നേരെ അതിശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്.  ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉള്‍പ്പടെ റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ യുക്രെയ്‌നില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിദേശികളോട് കീവ് വിടാന്‍ റഷ്യ നിര്‍ദേശിച്ചിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്