1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MDMA found during inspectuon in ambulance two arrested

ബീക്കണിട്ട് ചീറിപാഞ്ഞ ആംബുലൻസിൽ എംഡിഎംഎ കടത്ത്, 2 പേർ അറസ്റ്റിൽ

MDMA
തൃശൂരില്‍ ബീക്കണ്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എംഡിഎംഎ കടത്താന്‍ ശ്രമം. ഇന്ന് രാവിലെ 6:30 ഓടെ വാണിയം പാറയില്‍ നടത്തിയ പോലീസ് പരിശോധനയില്‍ 250 ഗ്രാമിലധികം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ഷാരോണ്‍ എന്ന ആംബുലന്‍സില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാകേന്ദ്ര ദേശ്മുഖിന് വന്ന ഫോണ്‍കോളില്‍ നിന്നാണ് ആംബുലന്‍സില്‍ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്.
 
തൃശൂര്‍ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ഹൈവേ പോലീസ് ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ രോഗി ഇല്ലായിരുന്നു. രോഗിയില്ലാതെ ബീക്കണ്‍ ലൈറ്റ് എന്തിനെന്ന് ചോദിച്ചപ്പോള്‍ ഫെയ്ത്തും സന്ദീപും പരുങ്ങി. മൃതദേഹവുമായി ബെംഗളുരുവില്‍ പോയിരുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ചോദിച്ചതോടെ പ്രതികള്‍ കുടുങ്ങി.
 
 വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ കാബിന്റെ മുകളില്‍ മാറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. സംഭവത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്