ധുരന്ധറിനെ ആദ്യം അവഗണിക്കാൻ ശ്രമിച്ചു, വൻ വിജയമായപ്പോൾ പണി കിട്ടിയത് പല സംവിധായകർക്കുമെന്ന് രാം ഗോപാൽ വർമ

Ranveer Singh, Dhurandhar 2
അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2025 (12:21 IST)
മുംബൈ: ബോളിവുഡിലെ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ 'ധുരന്ധര്‍' ഹിന്ദി സിനിമാ വ്യവസായത്തിന്റെ ചിന്താഗതി തന്നെ മാറ്റിയെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സിനിമയുടെ വിജയം പല സംവിധായകരെയും നിര്‍മ്മാതാക്കളെയും ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചതായാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് രാം ഗോപാല്‍ വര്‍മ അഭിപ്രായം പറഞ്ഞത്.

പരമ്പരാഗത ആക്ഷന്‍ ചിത്രങ്ങളുടെ ശൈലി തകര്‍ത്ത് യാഥാര്‍ഥ്യത്തോട് ചേര്‍ന്ന അവതരണവും കഥാപറയലുമാണ് 'ധുരന്ധര്‍' കൊണ്ടുവന്നതെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. ഇത് നിലവിലെ സിനിമകള്‍ ഒരുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നത്. ഇത്തരമൊരു സിനിമയുടെ വിജയത്തിന് ശേഷം തങ്ങളുടെ പ്രോജക്ടുകള്‍ വര്‍ക്കാകുമോ എന്ന് പലരും ഭയപ്പെടുന്ന അവസ്ഥയിലായെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. അതേസമയം ധുരന്ധറിനെ ആദ്യഘട്ടത്തില്‍ സിനിമ വ്യവസായം അവഗണിക്കാന്‍ ശ്രമിച്ചെന്നും സിനിമയുടെ സ്വാധീനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനാല്‍ പലരും മൗനം പാലിച്ചെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

സിനിമയുടേത് ശക്തമായ എഴുത്താണെന്നും പല കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകരില്‍ ദീര്‍ഘകാലമായ സ്വാധീനം ചെലുത്താന്‍ സാധിച്ചതായും രാം ഗോപാല്‍ വര്‍മ പറഞ്ഞു. വിശ്വസനീയമായ രീതിയില്‍ ഗ്രൗണ്ടഡായി കഥ പറയാന്‍ സിനിമയ്ക്കായെന്നും ഇതാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു. മാറുന്ന പ്രേക്ഷക അഭിരുചിക്ക് അനുസരിച്ച് സിനിമകള്‍ ചെയ്യണമെന്നാണ് ധുരന്ധറിന്റെ വിജയം കാണിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :