ഗീതു മോഹൻദാസ് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകം : 'ടോക്സിക്' ട്രെയിലറിനെ വാതോരാതെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

Ram Gopal Varma, Geetu Mohandas, Toxic Movie, Yash, ഗീതു മോഹൻദാസ്, രാം ഗോപാൽ വർമ, ടോക്സിക്, യാഷ്
അഭിറാം മനോഹർ| Last Modified വെള്ളി, 9 ജനുവരി 2026 (13:16 IST)
യാഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ക്യാരക്റ്റര്‍ ടീസര്‍ യാഷിന്റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടീസറിനെതിരെ പല വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ടീസറിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകനായ രാം ഗോപാല്‍ വര്‍മ.

സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹന്‍ദാസെന്നും എങ്ങനെയാണ് അവര്‍ ഇത്തരമൊരു സീക്വന്‍സ് ചിത്രീകരിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.പുരുഷ സംവിധായകര്‍ക്ക് ഈ സ്ത്രീയോട് താരതമ്യപ്പെടാനുള്ള ധൈര്യം പോലുമില്ലെന്നും രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

'കെജിഎഫ് ചാപ്റ്റര്‍ 2' വിലൂടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതിയ യാഷിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമ. മാര്‍ച്ച് മാര്‍ച്ച് 19-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം കന്നഡയും ഇംഗ്ലീഷും ഭാഷകളില്‍ ഒരേസമയമാണ് ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെ നിരവധി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നയന്‍താര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് എന്നിവരും യാഷിനെ കൂടാതെ സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയും ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവ്, കേച ഖംഫാക്ഡീ എന്നിവരും ചേര്‍ന്നാണ് ആക്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കെ വി എന്‍ പ്രൊഡക്ഷനും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായാണ് തിയേറ്ററുകളിലെത്തുക.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :