അനുബന്ധ വാര്‍ത്തകള്‍
- കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
- ഹോർമൂസിൽ ഇറാൻ ടോൾ ഈടാക്കുന്നതിനെതിരെ ജിസിസി കൂട്ടായ്മ, പഴയ സ്ഥിതി പുനഃസ്ഥാപിക്കണം
- ലെബനനിൽ വെടിനിർത്താം, എന്നാൽ ഇപ്പോൾ എവിടെയാണോ അവിടെ തുടരും, സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു
- അറ്റ്ലാന്റിക്കിൽ റഷ്യൻ പ്രകോപനം, രഹസ്യനീക്കം: തുരത്തി ബ്രിട്ടനും നോർവേയും
'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്
പാകിസ്ഥാന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണിതെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഇറാനുമായി സമാധാനക്കരാറിലെത്താന്‍ 6 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ഇസ്രായേലിനെ രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള എബ്രഹാം ഉടമ്പടിയില്‍ ഒപ്പ് വെയ്ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണിതെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ യുഎസ് വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭീതിയിലായ സാഹചര്യത്തിലാണ്, മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ പാക്കിസ്ഥാന് കൂടി ഏബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് കടുത്ത ഭാഷയിലാണ് പാക് പ്രതിരോധ മന്ത്രി പ്രതികരിച്ചത്.
പലസ്തീന് വിഷയത്തില്‍ വ്യക്തമായ പരിഹാരം കാണാതെ ഇസ്രയേലുമായി യാതൊരുവിധ നയതന്ത്ര ബന്ധത്തിനുമില്ലെന്നതാണ് പാക്കിസ്ഥാന്റെ പ്രഖ്യാപിത നയം. ഏബ്രഹാം ഉടമ്പടിയില്‍ ചേരുന്നത് ഈ നയത്തിന്റെ ലംഘനമാകും. വ്യക്തിപരമായി പറഞ്ഞാല്‍ നമ്മുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണിത്. ഒറ്റ ദിവസത്തിന് പോലും വിശ്വസിക്കാന്‍ കഴിയാത്ത ആളുകള്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ പാകിസ്ഥാനാകില്ല. ഇസ്രായേലിന്റെ പേര് പാസ്പോര്ട്ടില് ഉള്‍പ്പെടുത്താത്ത ഒരേ ഒരു രാജ്യം പാകിസ്ഥാനാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അറബ്-മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച ചരിത്രപരമായ കരാറാണ് എബ്രഹാം ഉടമ്പടി. യുഎഇ, ബഹ്റൈന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാന്റെ അയല്‍രാജ്യമായ പാക്കിസ്ഥാന് ഉള്‍പ്പടെയുള്ള മുസ്ലീം രാജ്യങ്ങളെ കൂടി ഉടമ്പടിയില്‍ ഭാഗമാക്കാനാണ് ട്രംപിന്റെ നിലവിലെ ശ്രമം. എന്നാല്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കില്‍ മാത്രമെ ഇസ്രായേലിനെ അംഗീകരിക്കു എന്നതാണ് പാകിസ്ഥാന്റെ നിലപാട്.