അനുബന്ധ വാര്‍ത്തകള്‍
- Hansika Motwani Divorce rumours: ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ഹൻസിക, കോളിവുഡിൽ നിന്ന് മറ്റൊരു വിവാഹമോചനമോ?
- വില്ലന്റെ പേരിന് രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യം, പേട്രിയറ്റിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്
- Jailer 2: 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചു
- അച്ഛൻ കൊല്ലാനായി ശ്രമിച്ചു, ജീവൻ രക്ഷിക്കാൻ അമ്മ വെടിവെച്ചു, ആ ഭയാനകമായ രാത്രി മറക്കാനാവില്ല: വെളിപ്പെടുത്തി ചാർലിസ് തെറോൺ
- ഒരു ബ്രേക്ക് വന്നു, തിരിച്ചുവരവ് സുരേഷ് ഗോപിക്കൊപ്പം: 'ഒറ്റക്കൊമ്പനിലൂടെ' മേഘ്ന രാജ് വീണ്ടും മലയാളത്തിലേക്ക്
സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹചിത്രങ്ങൾ നീക്കം ചെയ്ത് ശർവാനന്ദ്, വിവാഹമോചനമെന്ന് അഭ്യൂഹം
തെലുങ്ക് നടന് ശര്‍വാനന്ദും ഭാര്യ രക്ഷിത റെഡ്ഡിയും തമ്മിലുള്ള വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.
തെലുങ്ക് നടന് ശര്‍വാനന്ദും ഭാര്യ രക്ഷിത റെഡ്ഡിയും തമ്മിലുള്ള വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിവാഹ ചിത്രങ്ങളും കുടുംബ ഫോട്ടോകളും നീക്കിയതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുന്നത്. ഏകദേശം 3 വര്‍ഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.
വിവാഹചിത്രങ്ങള്‍ക്കൊപ്പം മകളെക്കുറിച്ചുള്ള പോസ്റ്റുകളും ശര്‍വാനന്ദ് നീക്കം ചെയ്തിട്ടുണ്ട്. തന്റെ മകളുടെ ജനനത്തിന് ശേഷം പാരന്റ് വുഡിലേക്ക് പ്രവേശിച്ചതിനെ പറ്റിയും തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റിയും ശര്‍വാനന്ദ് വാചാലനാകാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ഈ നീക്കം ആരാധകര്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
2023 ജൂണ്‍ 3ന് ജയ്പൂരില്‍ വെച്ചായിരുന്നു ശര്‍വാനന്ദും രക്ഷിതാ റെഡ്ഡിയും വിവാഹിതരായത്. 2024 മാര്‍ച്ചില്‍ ഇവര്‍ക്ക് ലീല ദേവി മൈനേനി എന്ന മകള്‍ ജനിച്ചു. ഇതാദ്യമായല്ല ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അന്ന് നടന്റെ അടുത്തവൃത്തങ്ങള്‍ അവ നിഷേധിച്ചിരുന്നു. സ്പോര്‍ട്സ് ഡ്രാമയായ ബൈക്കര്‍ ആയിരുന്നു ശര്‍വാനന്ദിന്റെ പുറത്തിറങ്ങിയതില്‍ ഏറ്റവും പുതിയ സിനിമ. ഭോഗി എന്ന സിനിമയാണ് ശര്വാനന്ദിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ.