1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Mohanlal starrer Patriot censor details

വില്ലന്റെ പേരിന് രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യം, പേട്രിയറ്റിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്

Patriot Movie
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റിന് കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമയിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാന്‍ സാധ്യതയുള്ളത് പരിഗണിച്ച് അവ ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
 
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിച്ച് റീ എഡിറ്റ് ചെയ്ത് വീണ്ടും സിനിമ സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ റീ എഡിറ്റിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യമുണ്ടെന്നാണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടികാണിച്ചത്. ഇതടക്കമുള്ള മാറ്റങ്ങള്‍ വരുത്തി മെയ് ഒന്നിനാണ് സിനിമ തിയേറ്ററുകളിലെത്തുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Jailer 2: 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചു