1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSEB employee gives minister's number to consumer ordered probe

വൈദ്യുതിയില്ലെന്ന പരാതി പറയാൻ വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി, ജീവനക്കാരനെതിരെ അന്വേഷണം

KSEB , Kerala Power cut, Kerala News, Sunny Joseph, Kerala weather
കഴിഞ്ഞ ദിവസം വൈദ്യുതി മുടക്കമുണ്ടായതിനെ തുടര്‍ന്ന് പരാതി പറയാന്‍ വിളിച്ച ഉപയോക്താവിന് സെക്ഷന്‍ ഓഫീസില്‍ നിന്നും നല്‍കിയത് തന്റെ നമ്പറായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഉപയോക്താവുമായി സംസാരിച്ച് കാര്യങ്ങള്‍ വിശദമാക്കിയെന്നും സംഭവത്തെ പറ്റി അന്വേഷിക്കാന്‍ കെഎസ്ഇബി സിഎംഡിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
 
 ഓരോ ഫീഡറിന് കീഴിലും എപ്പോള്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് മുന്‍കൂടി അറിയിക്കാന്‍ നിര്‍ദേശം നല്‍കി. യൂണിറ്റിന് 16 രൂപ വരെ നല്‍കാന്‍ കേരളം തയ്യാറാണെങ്കിലും വൈദ്യുതി കിട്ടാനില്ല. രാജ്യത്താകെ ഈ പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് 5200 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമുള്ളപ്പോള്‍ 900 മെഗാവാട്ടിന്റെ കുറവാണുള്ളത്. ദക്ഷിണ മേഖലാ ലോഡ് സെന്ററിന്റെ നിര്‍ദേശപ്രകാരമാണ് ഈ നിയന്ത്രണം. വൈദ്യുത വാഹനങ്ങള്‍ ഏറെ വന്നതോടെ രാത്രി 12 കഴിഞ്ഞും പീക്ക് സമയം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.ALSO READ: 'ഇത് ഇരുണ്ടകാലം'; യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തർ, പവർകട്ട് തുടരും
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ലൈംഗികാതിക്രമ കേസ്: അതിജീവിതയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍