1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut Will Continue till 1 AM

പവർകട്ട് ഇല്ലാതെ പറ്റില്ല, മുൻകൂട്ടി അറിയിക്കാം; ഇനി പുലർച്ചെ ഒരു മണി വരെയും 'ഇരുട്ടിലാകും'

Power Cut, Kerala Power Cut, KSEB, Sunny Joseph, Power Cut Will Continue till 1 AM, VD Satheesan Power Cut, Pookie Cut
Power Cut - Sunny Joseph

സംസ്ഥാനത്ത് പവർകട്ട് ഇല്ലാതെ പറ്റില്ലെന്ന നിലപാടിൽ സർക്കാർ. വൈദ്യുതി ഉപഭോഗം കൂടിയതും മഴ കുറഞ്ഞതും വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണം. 
 
മുൻകൂട്ടി അറിയിക്കാം 
 
പവർകട്ട് മുൻകൂട്ടി അറിയിക്കാമെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. പവർകട്ടിന് മുൻപ് അലേർട്ട് വരും. അതിനുശേഷമായിരിക്കും വൈദ്യുതി നിയന്ത്രണം. 
 
ഇനി ഒരു മണിവരെ പവർകട്ട് 
 
നേരത്തെ വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയായിരുന്ന പവർകട്ട് ഇനിമുതൽ ഒരു മണിവരെ നീണ്ടേക്കാം. വൈകിട്ട് 6.30 മുതൽ രാത്രി ഒരു മണിവരെയുള്ള സമയത്തിനിടെ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. അതിനു മുൻപ് ഫോണിൽ സന്ദേശം വരും. രാത്രി 11 മണിക്ക് ശേഷമുള്ള പവർകട്ട് കുട്ടികളെ അടക്കം ദുരിതത്തിലാക്കുന്നതായി നേരത്തെ വിമർശനം ഉയർന്നെങ്കിലും സർക്കാർ അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. 


പവർകട്ട് ഫീഡർ അടിസ്ഥാനത്തിൽ 
 
ഒരു സബ്‌സ്റ്റേഷനിൽ തന്നെ വിവിധ ഫീഡറുകളിൽ പല സമയത്തായിരിക്കും പവർകട്ട്. ഇത് അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ് നിശ്ചയിക്കുക. ഒരു സബ്സ്റ്റേഷനിൽ നിന്ന് ഓരോ മേഖലയിലെയും ട്രാൻസ്‌ഫോർമറുകളിലേക്കോ വീടുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി എത്തിക്കുന്ന പ്രധാന വൈദ്യുത ലൈനാണ് ഫീഡർ. സാധാരണയായി ഒരു സബ്സ്റ്റേഷനിൽ നിന്ന് പല ദിശകളിലേക്ക് പോകുന്ന ഒന്നിലധികം ഫീഡറുകൾ ഉണ്ടാകും. ചിലപ്പോൾ രാത്രി ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകാനും സാധ്യതയുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by T21 (@t21_official)

മുൻ സർക്കാർ മാനേജ് ചെയ്തു, പുതിയ സർക്കാരിന് പാളി !
 
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 6,056 മെഗാവാട്ട് പീക്ക് ഡിമാൻഡ് ഉള്ളപ്പോൾ പോലും അത് മാനേജ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ 4,830 മെഗാവാട്ട് വൈദ്യുതിയാണ് പീക് ഡിമാൻഡിൽ വരുന്നത്. മുൻപത്തെക്കാൾ ഏതാണ്ട് 1,200 മെഗാവാട്ട് കുറവ്. എന്നിട്ടും യുഡിഎഫ് സർക്കാരിന് ഇത് മാനേജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. Also Read: കളി ഹിറ്റ്മാനോട് വേണ്ട സാർ, ടിവി ഷോയിൽ അഗാർക്കറെ പരിഹസിച്ചുകൊണ്ടുള്ള ടീഷർട്ടുമായി രോഹിത് ശർമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇതെന്ത് കഥ, കർണാടക SIRൽ ഐഡൻ്റിറ്റി തെളിയിക്കേണ്ടവരിൽ നന്ദൻ നിലേകനിയും ശിവ്‌രാജ് കുമാറും, നിരവധി പ്രമുഖർക്ക് നോട്ടീസ്