1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nepal Flood Death Toll DNA Test in India

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 1259; കാണാതായവരുടെ എണ്ണം 5000 കടന്നു, ഡിഎൻഎ ടെസ്റ്റിന് ഇന്ത്യ

DNA Test, Nepal, Nepal Flood Alert, Nepal Flood Death Toll, Nepal News, Nepal Flood
Nepal Floods

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് 1,259 പേർക്കാണ് പ്രളയത്തിൽ ജീവൻ നഷ്ടമായത്. 5000 ത്തിലേറെ പേരെ പ്രളയത്തിൽ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. 
 
മരണസംഖ്യ ജില്ല തിരിച്ച് 
 
ചിത്വാൻ ജില്ലയിൽ നിന്ന് 355 മൃതദേഹങ്ങൾ കണ്ടെത്തി. നവാൽപരാസി ഈസ്റ്റിൽ നിന്ന് 218 മൃതദേഹങ്ങൾ, നവാൽപരാസി വെസ്റ്റിൽ നിന്ന് 208 മൃതദേഹങ്ങൾ, നുവാക്കോട്ടിൽ നിന്ന് 177, റസുവയിൽ നിന്ന് 127 എന്നിങ്ങനെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ത്യയിൽ നിന്ന് ലഭിച്ച 18 മൃതദേഹങ്ങൾ നവാൽപരാസി വെസ്റ്റ് ജില്ലയിലേക്ക് കൈമാറി. 


ഒൻപതാം ദിവസവും തെരച്ചിൽ 
 
പ്രളയമുണ്ടായിട്ട് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും 5000 ത്തിലേറെ പേരെയാണ് ഇപ്പോഴും കണ്ടെത്താൻ സാധിക്കാത്തത്. ഇവർക്കായി വ്യാപക തെരച്ചിൽ നടക്കുകയാണ്. 
 
ഡിഎൻഎ ടെസ്റ്റ് 
 
മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് ഇന്ത്യയും. നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് അടക്കം പോയ ഇന്ത്യക്കാർക്ക് മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ മാത്രമേ പല മൃതദേഹങ്ങളും ഇനി തിരിച്ചറിയാൻ സാധിക്കൂ. 
 
തൊഴിലാളികൾക്കായി തെരച്ചിൽ 
 
നേപ്പാളിലെ വിവിധ ഹൈഡ്രോ പവർ തുരങ്ക നിർമാണ സ്ഥലങ്ങളിലായി 900 തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തുരങ്കങ്ങളിലെല്ലാം മണ്ണ് മൂടപ്പെട്ട അവസ്ഥയാണ്. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നു. 
 
അടിസ്ഥാന സൗകര്യങ്ങളില്ല 
 
യുഎൻ റിപ്പോർട്ട് പ്രകാരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേപ്പാളിൽ അത്ര മികച്ചതായല്ല നടക്കുന്നത്. 65,000 ത്തിലേറെ പേർക്ക് വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭ്യമല്ലെന്നാണ് വിവരം. 
 
രക്ഷാപ്രവർത്തനം
 
11,379-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായും, കനത്ത നാശനഷ്ടമുണ്ടായ റാസുവ (Rasuwa) ജില്ലയിലെ ഏകദേശം 30 ശതമാനം വീടുകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും പ്രധാനമന്ത്രി ഷാ അറിയിച്ചു. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ മൂലം ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നതിനായി 48 മീറ്റർ നീളമുള്ള ആറ് ബെയ്‌ലി പാലങ്ങളും (Bailey bridges) 70 മീറ്റർ നീളമുള്ള ഒരു പാലവും സ്ഥാപിച്ചുവരികയാണ്.
 
ചൈനയെ കുറ്റപ്പെടുത്തി നേപ്പാൾ
 
നേപ്പാൾ- ടിബറ്റ് അതിർത്തിയിലെ മിന്നൽ പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് പങ്കുവെയ്ക്കാത്തതിൽ ചൈനയെ കുറ്റപ്പെടുത്തി നേപ്പാൾ. ഹിമപാതത്തിന്റെ ഉറവിടം ചൈനയിലായിരുന്നുവെന്നും എന്നാൽ യഥാസമയം അവർ മുന്നറിയിപ്പ് നൽകിയില്ലെന്നുമാന് നേപ്പാളിന്റെ ആരോപണം. ഹിമപാതം സംബന്ധിച്ച് മുന്നറിയിപ്പ് പങ്കിടാൻ ചൈന- നേപ്പാൾ ധാരണയുണ്ട്. എന്നാൽ ഇക്കുറി ചൈന യഥാസമയം മുന്നറിയിപ്പ് നൽകിയില്ലെന്നതാണ് നേപ്പാളിന്റെ ആരോപണം.
 
 ചൈനയുടെ ഒരു ഭാഗത്തെ ഒരു അണക്കെട്ട് പൊട്ടിയാണ് നേപ്പാളിൽ ദുരന്തമുണ്ടായതെന്ന ആരോപണമാണ് ആദ്യം നേപ്പാൾ ഉന്നയിച്ചത്. നേപ്പാളിലെ വിദഗ്ധർ പറയുന്നത് പ്രകാരം ബുധനാഴ്ച രാവിലെ 8.40ന് പ്രളയം നേപ്പാളിൽ പ്രവേശിച്ചു. എന്നാൽ ഇത് സംബധിച്ച മുന്നറിയിപ്പ് ലഭിക്കുന്നത് 9 മണിക്കാണ്. ഇതോടെയാണ് ചൈന സമയബന്ധിതമായ മുന്നറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി നേപ്പാൾ രംഗത്ത് വന്നിരിക്കുന്നത്. Also Read: കാന്തപുരത്തെ തള്ളി സിപിഎം
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭാര്യയുടെ പ്രണയം പകര്‍ത്താന്‍ ഭര്‍ത്താവ് രഹസ്യ ക്യാമറ ഉപയോഗിച്ചു: വിവാഹമോചന കേസില്‍ വിജയിച്ചു, ചാരവൃത്തിക്ക് ജയിലിലായി