1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Birth and death registration will no longer be easy

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

Birth and death registration
ന്യൂഡല്‍ഹി: ജനന-മരണ രജിസ്ട്രേഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കി. ഒക്ടോബര്‍ 1 മുതല്‍ ഈ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. ജനന-മരണ രജിസ്ട്രേഷന്‍ (ഭേദഗതി) നിയമം 2026-ന് കീഴില്‍ കൊണ്ടുവന്ന വ്യവസ്ഥകളാണ് അന്നു മുതല്‍ നടപ്പിലാക്കുക. ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറല്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു.
 
പുതിയ വ്യവസ്ഥകള്‍ പ്രകാരം ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു വര്‍ഷം വരെ സമയം അനുവദിക്കും. രജിസ്‌ട്രേഷന്‍ വൈകിയാല്‍ പിഴ ചുമത്തുന്നതിനൊപ്പം  മജിസ്ട്രേറ്റ് അല്ലെങ്കില്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് പോലുള്ള അധികാരികളില്‍ നിന്നുള്ള അനുമതിയും ആവശ്യമായി വരും. രജിസ്‌ട്രേഷന് മുന്‍പായി ബന്ധപ്പെട്ട അധികാരി ജനന-മരണ വിവരങ്ങളുടെ ആധികാരികതയും കൃത്യതയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി