1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert September 17

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

Rain, Monsson, Kerala Weather, Heavy Rain, Reasons for High Temperature in Kerala, Kerala Weather Live Updates
വടക്കൻ തായ്ലൻഡിന് മുകളിൽ ചക്രവാതചുഴി (Cyclonic Circulation) നിലനിൽക്കുന്നു. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ചക്രവാതചുഴി ന്യൂനമർദ്ദമായി (Low Pressure Area) ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമർദ്ദം ക്രമേണ ശക്തിപ്പെടുകയും അടുത്ത 3-4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത.
 
മാറാത്തവാഡയിൽ നിന്നും മാന്നാർ കടലിടുക്കിലേക്കും തമിഴ്നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു .
 
കേരളത്തിൽ സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 17 മുതൽ 20 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
അടുത്ത ലേഖനം
എവിടെ?, സൗദിയെ തൊട്ടാൽ ഇടപെടുമെന്ന് പറഞ്ഞ പാകിസ്ഥാൻ, മക്കയെ ഹൂതികൾ ആക്രമിച്ചിട്ടും മിണ്ടാട്ടമില്ല