അനുബന്ധ വാര്‍ത്തകള്‍
- റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം
- എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?, കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
- എല്ലാ ജില്ലാക്കമ്മിറ്റികളിലും വിമർശനം പിണറായിക്കും ഗോവിന്ദനും നേരെ, നേതൃമാറ്റം വേണമെന്നും ആവശ്യം
- Drishyam 3 FDFS Review: പതിഞ്ഞ താളത്തിൽ കഥ പറച്ചിൽ, ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്ക്; ദൃശ്യം 3 ആദ്യ പകുതി കഴിഞ്ഞു
- 9 മാസം കൊണ്ട് കഷ്ടപ്പെട്ട് കുറച്ചതാണ്, സർജറി ചെയ്ത് മാറ്റം വന്നെന്ന വാർത്തകൾക്ക് വർക്കൗട്ട് വീഡിയോ കൊണ്ട് മറുപടി നൽകി കീർത്തി സുരേഷ്
മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തി, വൈരാഗ്യബുദ്ധിയോടെ പെരുമാറി : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശനം
മാധ്യമങ്ങളോടുള്ള ശത്രുതാപരമായ സമീപനവും സമൂഹമാധ്യമ വിഭാഗത്തിന്റെ പരാജയവും കേരളത്തിലെ പരാജയത്തിന് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. വൈരാഗ്യബുദ്ധിയോടെ മാധ്യമങ്ങളോട് പെരുമാറിയത് ശരിയായില്ലെന്നും സോഷ്യല്‍ മീഡിയ ടീം തികഞ്ഞ പരാജയമായി മാറിയെന്നുമുള്ള വിമര്‍ശനമാണ് കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നത്. തദ്ദേശ സ്വയം ഭരണ തിരെഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം കണ്ടെത്തിയെങ്കിലും ജനങ്ങളുമായുള്ള വിടവ് നികത്താനായില്ലെന്നും കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ വിഭാഗത്തിന് വലിയ പാളിച്ച പറ്റി. യുഡിഎഫ് ആക്രമണങ്ങളെ പ്രതിരോധിക്കാനായില്ല. പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയനില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടാകുന്നുണ്ടെന്നും എന്നാല്‍ അതേസമയം പിണറായിയുടെ ശരീരഭാഷയും ശൈലിയും ദോഷം ചെയ്തെന്നുമാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.