അനുബന്ധ വാര്‍ത്തകള്‍
- സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി
- West Asia Crisis : ഇറാൻ യുദ്ധം തുടരണോ?, ട്രംപും നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്
- അടുത്ത ലക്ഷ്യം ക്യൂബ, റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് ഫെഡറൽ കുറ്റപത്രം
- യുദ്ധത്തിലേക്ക് തിരിച്ചുവന്നാൽ സർപ്രൈസുകളുണ്ടാവും, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ
- Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്
അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
യുദ്ധം പുനരാരംഭിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ തുടരുന്ന സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി കൈവന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിനായി അടുക്കുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെന്നും ഏറെക്കുറെ പൂര്‍ത്തിയായെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ഇറാന്റെ ആണവപരിപാടി, ഹോര്‍മുസ് കടലിടുക്കിലെ സ്വതന്ത്ര ഗതാഗതം, ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഇറാന് സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം നിയന്ത്രിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോള്‍ സാമ്പത്തിക ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കണമെന്നാണ് ടെഹ്റാന്റെ നിലപാട്.
ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാകാരനുമായ മുഹമ്മദ് ബാഖര്‍ ഖാലിബഫ്, ദേശീയ അവകാശങ്ങളില്‍ ഇറാന് വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആവര്‍ത്തിച്ചു. അമേരിക്കയെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ നയതന്ത്രപരമായ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. അതേസമയം, യുദ്ധം പുനരാരംഭിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചര്‍ച്ചകളുടെ ഭാഗമായി 60 ദിവസത്തെ യുദ്ധവിരാമ ദീര്‍ഘിപ്പിക്കല്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ കൂടുതല്‍ വിശാലമായ ആണവകരാറിലേക്കും പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്ഷശമനത്തിലേക്കും നീങ്ങാനാകുമെന്ന പ്രതീക്ഷയാണ് നയതന്ത്ര വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ആണവപരിപാടിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍, പരിശോധനാ സംവിധാനങ്ങള്‍, ഉപരോധ ഇളവുകളുടെ വ്യാപ്തി എന്നിവയില്‍ ഇനിയും അഭിപ്രായഭിന്നത തുടരുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണവിപണിയിലും പ്രതിഫലനം സൃഷ്ടിച്ചതോടെ സമാധാന കരാറിലേക്കുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദവും ശക്തമായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സ്ഥിരത വീണ്ടെടുക്കുന്നതില്‍ ഈ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.