അനുബന്ധ വാര്‍ത്തകള്‍
- നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
- നിതിന്‍ രാജിന്റെ മരണം: പിടിയിലായ ലോണ്‍ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം
- നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു
- നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍
- ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും
നിതിന്‍ രാജിന്റെ മരണം: ഇന്ന് ദളിത് സംഘടനയുടെ ഹര്‍ത്താല്‍, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
നിതിന്‍ രാജിന്റെ മരണത്തില്‍ സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനയുടെ ഹര്‍ത്താല്‍ . കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. നിതിന്‍ രാജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. 52 ദളിത് ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിന്‍രാജിന്റെ കുടുംബത്തിന് പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മുന്നോട്ടുവയ്ക്കുന്നത്.