തമിഴ്‌നാട്ടില്‍ വോട്ടിന് പണം: രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയില്‍
തമിഴ്‌നാട്ടില്‍ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയിലായി. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം തെങ്കാശിയില്‍ പണം നല്‍കുന്നതിനിടെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു.
തെങ്കാശി അലങ്കുളം സ്ഥാനാര്‍ത്ഥി കെ ആര്‍ പി പ്രഭാകരനെതിരെയാണ് കേസുള്ളത്. കൂടാതെ 50 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം വീഡിയോ സന്ദേശവുമായി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി തമിഴ്‌നാട്ടിനെതിരാണെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ളതുമാണ് സ്റ്റാലിന്റെ വീഡിയോ.