Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
രാജ്യത്ത് മണ്ഡല പുനർനിർണയം നടത്തി ലോക്സഭ സീറ്റുകൾ വർധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്സഭയിൽ വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്
Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിത സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ചാണോ മോദി സംസാരിക്കുകയെന്ന് വ്യക്തമല്ല.
രാജ്യത്ത് മണ്ഡല പുനർനിർണയം നടത്തി ലോക്സഭ സീറ്റുകൾ വർധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്സഭയിൽ വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ബിൽ പാസാകാത്തതിനാൽ രാജ്യസഭയിലേക്ക് എത്തില്ല.
ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ബില്ലുകൾ പാസാകാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാൽ, 298 പേർ മാത്രമാണ് അനുകൂലിച്ചത്. 230 പേർ എതിർത്തു. ബിൽ പാസാകാൻ 352 പേർ അനുകൂലിക്കണമായിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.