ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ എട്ട് രൂപ അഞ്ച് പൈസയാണ് ഇന്ധനവില വർധിപ്പിച്ചത്
രാജ്യത്ത് ഇന്ധനവില ഇനിയും കുതിച്ചുയരും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിപ്പിക്കാൻ പെട്രോളിയം കമ്പനികൾക്കു മോദി സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 12 ദിവസത്തിനിടെ രാജ്യത്ത് നാല് തവണ ഇന്ധനവില വർധിപ്പിച്ചു. ഇന്നലെ പെട്രോളിനു രണ്ട് രൂപ 61 പൈസയും ഡീസലിനു രണ്ട് രൂപ 71 പൈസയും വർധിപ്പിച്ചിരുന്നു. കേരളത്തിൽ പെട്രോളിനും ഡീസലിനും നൂറ് രൂപയ്ക്കു മുകളിലാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ എട്ട് രൂപ അഞ്ച് പൈസയാണ് ഇന്ധനവില വർധിപ്പിച്ചത്. അടുത്ത വർധനവോടെ ഇത് പത്ത് രൂപയിലേക്ക് എത്തും.