അനുബന്ധ വാര്‍ത്തകള്‍
- K Tet: സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനും ഇനി കെ-ടെറ്റ് നിർബന്ധം: ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
- സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തിലിടും എന്ന് പറയുന്നത് ക്രിമിനൽ ഭീഷണി : സുപ്രീംകോടതി
- സ്വകാര്യഭാഗത്ത് സ്പർശിക്കുന്നത് പോക്സോ പ്രകാരം ബലാത്സംഗമല്ല, ശിക്ഷ കുറച്ച് സുപ്രീം കോടതി
- ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം കൊടുക്കുന്ന സാഹചര്യം കേരളത്തിൽ മാത്രം, ഹൈക്കോടതിയെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി
- അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍
കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
തുറന്ന ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് പുനപരിശോധന ഹര്‍ജികള്‍ കോടതി തള്ളികളഞ്ഞത്.
കെ- ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. അതേസമയം പരീക്ഷ പാസാകാനുള്ള സമയം 2 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമാക്കി സുപ്രീം കോടതി ഉയര്‍ത്തി. തുറന്ന ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് പുനപരിശോധന ഹര്‍ജികള്‍ കോടതി തള്ളികളഞ്ഞത്.
കേരള സര്‍ക്കാരും വിവിധ സംഘടനകളും ഉള്‍പ്പടെ 45 ഓളം പുനപരിശോധന ഹര്‍ജികളാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്മോഹന് എന്നിവരാണ് വാദം കേട്ടത്. 2012 മാര്‍ച്ച് 31ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാന്‍ അനുവസിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ കുട്ടിയുടെ ബോധനശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്നതാണ് കെ ടെറ്റെന്നും സ്കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതയ്ക്ക് എല്ലാവരും പാസാകണമെന്ന മുന്‍ ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.
അധ്യാപക നിയമനത്തിനും പ്രമോഷനും കെടെറ്റ് നിബന്ധമാക്കി വിധി വന്നതോടെ നെറ്റ്, എംഫില്‍,എം എഡ്, പിഎച്ച്ഡി അടക്കമുള്ള ഉന്നത യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടെറ്റ് പാസാകാതെ ജോലിയില്‍ കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയേയും പ്രമോഷനെയും ഇത് ബാധിക്കും. ഇവര്‍ വീണ്ടും യോഗ്യതാ പരീക്ഷയായ ടെസ്റ്റ് പാസായെങ്കില്‍ മാത്രമെ ജോലിയും തുടരാനും പ്രമോഷന് നേടാനുമാകു.