അനുബന്ധ വാര്‍ത്തകള്‍
- K T Jaleel: കശ്മീർ പരാമർശം, കലാപത്തിന് ലക്ഷ്യമിട്ടെന്ന് പരാതി, ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
- ജമ്മു കാശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറു പേര് മരണപ്പെട്ടു
- ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
- കശ്മീരില്‍ രണ്ടു ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
- ജമ്മുകശ്മീരിലെ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ്
കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ പാക് തീവ്രവാദിക്ക് രക്തം നല്കി ജീവന് രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍
കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യം പിടികൂടിയ പാക് തീവ്രവാദിക്ക് രക്തം നല്കി ജീവന് രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍. തബറാഖ് ഹുസൈന് എന്ന തീവ്രവാദിയെയാണ് സൈന്യം പിടികൂടിയത്. ഇയാള്‍ നിലവില്‍ സൈന്യത്തിന്റെ ചികിത്സാ കേന്ദ്രത്തിലാണ് ഉള്ളത്. ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു.
പാക്കധീന കാശ്മീരിലെ സ്വദേശിയാണ് ഇയാള്‍. സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദ്ദേശപ്രകാരമാണ് താനും നാലുപേരും നിയന്ത്രണ രേഖയില്‍ എത്തിയതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കൂടാതെ നിയന്ത്രണ രേഖ കടന്നു സൈനികരെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് പാക് സൈന്യം പണം തന്നിരുന്നുവെന്നും ഹുസൈന് വെളിപ്പെടുത്തിയിട്ടുണ്ട്.