1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Supreme court upholds birthright citizenship in blow to trump agenda

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

Donald Trump
വാഷിംഗ്ടണ്‍: കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന വിവാദപരമായ ഉത്തരവിന് യുഎസ് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന അമേരിക്കന്‍ വംശജരല്ലാത്തവരുടെ കുഞ്ഞുങ്ങള്‍ക്ക് സ്വതസിദ്ധമായി ലഭിക്കുന്ന പൗരത്വ അവകാശം റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് യുഎസ് സുപ്രീം കോടതിയുടെ നിരീക്ഷണം.
 
അമേരിക്കയില്‍ അനധികൃതമായോ താത്കാലികമായോ താമസിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം ജന്മനാ പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് തലവനായ ബെഞ്ച് വ്യക്തമാക്കി. ട്രംപ് തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ ദിനം ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെയാണ് കോടതി ഇതോടെ റദ്ദാക്കിയത്. വിധി രാജ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് പ്രതികരിച്ച ട്രംപ്, ഭരണഘടനാ ഭേദഗതി കാത്തുനില്‍ക്കാതെ ഈ നിയമം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് (അമേരിക്കന്‍ പാര്‍ലമെന്റ്) ഇന്ന് തന്നെ നിയമനിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
 
അതേസമയം നവംബറില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രത്യേക ദേശീയ കണ്‍വെന്‍ഷന്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സാമ്പത്തിക നയങ്ങളിലെ പാളിച്ചയും ഇറാന്‍ യുദ്ധവും കാരണം ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ട്രംപ് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക