അനുബന്ധ വാര്‍ത്തകള്‍
- Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'
- മസൂദ് പെഷസ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി; ഇന്ത്യ- ഇറാന് ബന്ധം ശക്തമാകുന്നു
- ബംഗാള്‍ 77 മുസ്ലീം സമുദായങ്ങളെ ഒബിസി പട്ടികയില്‍ നിന്ന് ഒഴിവാക്കി
- ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 107 കോടി കടന്നു; പ്രതിദിനം 75 കോടി യുപിഐ പേയ്മെന്റുകള്‍
- ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതില്ല : കർണാടക ഹൈക്കോടതി
പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍
പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി. കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍. കമ്പനിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിനും 3 രൂപയുമാണ് കുറച്ചത്. ഇറാന് സംഘര്‍ഷത്തില്‍ അയവുണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത വില ഇടിഞ്ഞ സാഹചര്യത്തിലാണ് വിലകുറച്ചത്.
രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീറ്റെയില്‍ വില കുറയ്ക്കുന്നത്. അതേസമയം മസൂദ് പെഷസ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി. ഇന്ത്യ ഇറാന് ബന്ധം ശക്തമാകുന്നുവെന്നതിന്റെ സൂചനയാണിത്. ബ്രിക്സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാനാണ് വ്യക്തമാക്കിയത്. സമാധാനത്തിനായി മോദി വ്യക്തിപരമായി നടത്തിയ ശ്രമത്തിന് നന്ദി അറിയിച്ചതായും ഇറാന് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ഇന്ത്യയിലേക്ക് വരില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.