1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Writer Saradakkutty criticizes pookie expressions of CM VD Satheesan

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം.

Saradakkutty, Pookie expression, VD Satheesan,Kerala News
മുഖ്യമന്ത്രി വിഡി സതീശന്റെ പൂക്കി എക്‌സ്പ്രഷന്‍ സീരീസിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി  ശാരദക്കുട്ടി. മുഖ്യമന്ത്രിയുടെ ആദ്യത്തെ വൈറല്‍ എക്‌സ്പ്രഷന്‍ ഒരു പുതുമയായിരുന്നുവെന്നും എന്നാല്‍ ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് കണ്ടാല്‍ അന്ന് കയ്യടിച്ചവര്‍ പോലും അയ്യെ എന്ന് പറയുമെന്നും ശാരദക്കുട്ടി പറയുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പൂക്കി വീഡിയോ വൈറലാക്കിയ വ്‌ലോഗറെ കണ്ടപ്പോഴായിരുന്നു പുതിയ എക്‌സ്പ്രഷനുമായി മുഖ്യമന്ത്രി വീണ്ടുമെത്തിയത്.
 
 ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
 
ഇത് Al creation ആണെങ്കില്‍ ഒന്നും പറയാനില്ല.
 
അല്ലെങ്കില്‍ മഹാമോശം. ഒരിക്കല്‍ ഒരു expression കാണിച്ചപ്പോള്‍ ആള്‍ക്കാര്‍ അത്ഭുതപ്പെട്ടത് പുതിയ CM ആയതുകൊണ്ടാണ്. ഒരു CM നെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ 'ആദ്യരോമാഞ്ച കുഡ്മള'മായിരുന്നു അത്. അന്ന് cute എന്ന് കയ്യടിച്ചവര്‍ പോലും ഇന്ന് ഇത് കണ്ടാല്‍ അയ്യേ എന്നുള്ളിലെങ്കിലും പറഞ്ഞു പോകും.
 
CM ആയതു കൊണ്ട് കയ്യടിക്കേണ്ടവര്‍ ചിലരുണ്ടാകും.
 
CM അല്ലെങ്കില്‍ത്തന്നെയും ഇതൊരു മോശം പ്രവണതയാണ്. ഏതെങ്കിലും ഒരു വനിതാമന്ത്രി ആയിരിക്കേണ്ടിയിരുന്നു. പുകില്‍ ആയേനെ.
 
CM ന് ഇഷ്ടമാകുമോ മറ്റൊരാള്‍ അദ്ദേഹത്തെ നോക്കി ഇങ്ങനെ കാണിച്ചാല്‍ ?
 
വീണ്ടും പറയട്ടെ ഇതൊരു Al creation ആയിരുന്നെങ്കിലെന്നാശിക്കുന്നു
 
CM മികച്ച നടനായിരുന്ന സലിം കുമാറിന്റെ സൃഹൃത്ത് മാത്രമാണ്. സിനിമയിലെ സലിം കുമാറല്ല. ആകുകയുമരുത്. അങ്ങയോടുള്ള ജനങ്ങളുടെ സ്നേഹം. നിലനിന്നു കാണാന്‍ തന്നെയാണാഗ്രഹം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക