എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!
നേരത്തെ അറിയിച്ച വൈകീട്ട് 6 മുതല്‍ 12 വരെ മാത്രമല്ല അതിന് മുന്‍പും പിന്‍പുമെല്ലാം പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട്.
സംസ്ഥാനത്താകെ കെഎസ്ഇബി കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയത് കടുത്ത വൈദ്യുത നിയന്ത്രണം. 15 മിനിറ്റുവീതം വൈദ്യുതിനിയന്ത്രണമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും പല തവണകളായി ഒരു മണിക്കൂര്‍ നേരത്തോളമാണ് വൈദ്യുതി നിയന്ത്രിക്കുന്നത്. നേരത്തെ അറിയിച്ച വൈകീട്ട് 6 മുതല്‍ 12 വരെ മാത്രമല്ല അതിന് മുന്‍പും പിന്‍പുമെല്ലാം പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. ലോകകപ്പ് സംപ്രേക്ഷണത്തിനിടയിലും വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങള്‍ ഉണ്ടായതോടെ കെഎസ്ഇബിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
വൈദ്യുതിലഭ്യതയില്‍ കുറവുള്ളതിനാല്‍ ചൊവ്വാഴ്ച വരെ നിയന്ത്രണം ഇതേരീതിയില്‍ തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ബുധനാഴ്ച മുതല്‍ സംസ്ഥാനം 150 മെഗാവാട്ട് അധികവൈദ്യുതി വാങ്ങിതുടങ്ങും. ഇതോടെ വ്യാപകമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. മഴ ദുര്‍ബലമായ സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ശരാശരി 17 ശതമാനമെ വെള്ളമുള്ളു. കഴിഞ്ഞ വര്‍ഷം ഇതേസമയം 40 ശതമാനത്തിലധികമുണ്ടായിരുന്നു. പകല്‍ പുറത്ത് നിന്ന് വൈദ്യുതി കുറഞ്ഞ തുകയ്ക്ക് ലഭിക്കുമെങ്കിലും രാത്രികാല ആവശ്യങ്ങള്‍ക്ക് വൈദ്യുതി ലഭിക്കാന്‍ മണ്‍സൂണ്‍ വടക്കേ ഇന്ത്യയിലും വ്യാപിക്കേണ്ടതായുണ്ട്.