അനുബന്ധ വാര്‍ത്തകള്‍
- അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
- Kerala Weather: അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദപാത്തിയും സജീവം; കാലവർഷം കനക്കും
- Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ
- സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം
- ലൈഫ് വീടുകളിൽ ഇനി മോദിയുടെ ചിത്രവും; ബിജെപിക്ക് വഴങ്ങാൻ യുഡിഎഫ്
Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസള്‍ട്ട് ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 3 ന് വൈകിട്ട് 5 മണി വരെ നടക്കും.
അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login വഴി Third Allot Results ലിങ്കില്‍ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം ആവശ്യമായ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 3 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ ഹാജരാകണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ ഘട്ടത്തില്‍ ഉയര്‍ന്ന ഓപ്ഷന് ലഭിക്കാത്തപക്ഷം ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
സ്പോര്‍ട്സ് ക്വാട്ടയുടെ അവസാന അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും; പ്രവേശനം ജൂലൈ 2 ന് വൈകിട്ട് 4 മണി വരെ. SC/ST വികസന വകുപ്പുകളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റും ഇതേ ദിവസം പ്രസിദ്ധീകരിക്കും; പ്രവേശനം ജൂലൈ 3 ന് 5 മണി വരെ.
ഒന്നില്‍ അധികം ക്വാട്ടകളില്‍ അര്‍ഹത ലഭിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഒരു ക്വാട്ട മാത്രം തെരഞ്ഞെടുക്കണം. ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയശേഷം മറ്റൊന്നിലേക്ക് മാറ്റം സാധ്യമല്ല.
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം. വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.