1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Terror News

ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് നേരെ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Kashmir
ജമ്മു കാശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെ രജൗരി ജില്ലയിലായിരുന്നു സംഭവം. ഭീകരര്‍ നുഴഞ്ഞുകയറുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദര്‍ഹാല്‍ താലൂക്കില്‍ സൈന്യം ദിവസങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ടുപേര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറുകയായിരുന്നു. ക്യാമ്പിന് സമീപത്തേക്ക് വരുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവരെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു.
 
ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. വെടിയേറ്റ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു. ആക്രമണത്തില്‍ അഞ്ചോളം സൈനികര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ സൈനികരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
എറണാകുളത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ സംഘര്‍ഷം; മദ്യക്കുപ്പികൊണ്ട് കഴുത്തില്‍ കുത്തേറ്റ് ഒരാള്‍ മരണപ്പെട്ടു