MDMA കേസ് കാണാൻ സ്റ്റേഷനിലെത്തിയ പട്ടാളക്കാരനും സഹോദരനും എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു

കൊല്ലം| അഭിറാം മനോഹർ| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (19:35 IST)
കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയവർ പോലീസുകാരെ ആക്രമിച്ചു. കൊല്ലം കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായ എ എസ് ഐയുടെ തല അക്രമികൾ ഇടിച്ചുപൊട്ടിച്ചു.

സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു,വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. എ എസ് ഐ പ്രകാശനെയാണ് ഇവർ അക്രമിച്ചത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :