1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Friendship Day Wishes Malayalam

Friendship Day Wishes in Malayalam: സൗഹൃദദിനത്തിൽ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ആശംസകൾ നേരാം

ലോകത്ത് നിരവധി രാജ്യങ്ങൾ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്

Friendship Day Wishes, World Friendship Day 2025, Friendship Day Wishes in Malayalam, Friendship Day Wishes 2025, Happy Friendship Day, ഫ്രണ്ട്ഷിപ്പ് ഡേ 2025, സൗഹൃദദിനം, ലോക സൗഹൃദദിനം, ഫ്രണ്ട്ഷിപ്പ് ഡേ വിഷസ് മലയാളം, സൗഹൃദദിനാശംസകള്‍ മലയാളത്തില്‍
Friendship Day 2026 Wishes: എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനം ഇന്ത്യയിൽ ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് രണ്ട് ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങൾ പുതുക്കാനും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓർക്കാനും വേണ്ടിയുള്ള നല്ലൊരു സുദിനമാണ് സൗഹൃദദിനം. 
 
ലോകത്ത് നിരവധി രാജ്യങ്ങൾ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്. 
 
ലോകത്തെ ഏറ്റവും മഹത്തരമായ ബന്ധമാണ് സൗഹൃദം. രണ്ട് ശരീരവും ഒരു ആത്മാവും എന്നാണ് നല്ല സുഹൃത്തുക്കളെ നാം വിശേഷിപ്പിക്കുന്നത്. അത്രത്തോളം ആഴത്തിലുള്ള സൗഹൃദങ്ങൾ നമുക്കുണ്ടാകും. പ്രായം, നിറം, ജാതി, മതം എന്നീ അതിർവരമ്പുകൾ ഇല്ലാതെ നാം സ്വന്തമാക്കുന്ന ഏറ്റവും വിലപ്പെട്ട ബന്ധങ്ങളാണ് നല്ല സുഹൃത്തുക്കൾ. സൗഹൃ്ദ ദിനത്തിൽ എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുകയും അവർക്കൊപ്പം അൽപ്പ സമയം ചെലവഴിക്കുകയും ചെയ്യുക. 
 
പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഈ നല്ല ദിനത്തിന്റെ ആശംസകൾ മലയാളത്തിൽ നേരാം...ഇതാ ഏറ്റവും മികച്ച ആശംസകൾ
 
Friendship Day Wishes
 
1. നമ്മൾ ശാരീരികമായി എത്ര അകലത്തിലാണെന്നത് വിഷയമല്ല, നമ്മുടെ മാനസിക അടുപ്പം ആർക്കും തകർക്കാൻ കഴിയാത്തതാണ്. നമ്മുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കാം. എന്റെ എല്ലാ സുഹൃത്തുക്കൾക്കും സൗഹൃദദിനത്തിന്റെ ആശംസകൾ...!
 
2. നമ്മുടെ ഈ നല്ല സൗഹൃദം എക്കാലത്തും നിലനിൽക്കട്ടെ. വിദൂരങ്ങളിൽ ആണെങ്കിലും നമ്മുടെ സൗഹൃദം സജീവമായി നിലനിൽക്കട്ടെ. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ...! 
 
3. നിന്നെപ്പോലെ നല്ലൊരു സുഹൃത്തിനെ ലഭിച്ച ഞാൻ എത്രയോ ഭാഗ്യവാനാണ്. ഏത് പ്രതിസന്ധിയിലും ഒരു വിളിപ്പാടകലെ നീ ഉണ്ടെന്നത് എനിക്ക് ആശ്വാസവും കരുത്തും പകരുന്നു. നിനക്ക് സൗഹൃദദിനത്തിന്റെ ആശംസകൾ സ്‌നേഹപൂർവ്വം നേരട്ടെ..! 
 
4. ഏത് വിഷമങ്ങളിലും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ നിനക്ക് സാധിക്കുന്നു. അതുകൊണ്ടാണ് നിന്നെ ഞാൻ ഏറ്റവും വിലപ്പെട്ട സുഹൃത്തായി കാണുന്നത്. ഈ സൗഹൃദദിനത്തിൽ നിനക്ക് എല്ലാ നന്മകളും നേരുന്നു...! 
 
5. എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ. നിങ്ങളുടെ സാന്നിധ്യം എന്റെ ജീവിതത്തിൽ എപ്പോഴും സന്തോഷം പകരുന്നതാണ്..! 
 
6. നീ എനിക്ക് നല്ലൊരു സുഹൃത്തും വഴിക്കാട്ടിയും ആത്മവിശ്വാസവും ആണ്. നിന്നിലൂടെ ഞാൻ എന്നെ തന്നെ കാണുന്നു. പ്രിയ സുഹൃത്തേ, നിനക്ക് സൗഹൃദദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു..! 
 
7. ഏത് പ്രതികൂല സാഹചര്യങ്ങളിലും നിങ്ങൾക്ക് ആത്മവിശ്വാസം പകരുന്നവരാണ് നല്ല സുഹൃത്തുക്കൾ. നിന്റെ കുറവുകളെ പരിഗണിക്കാതെ നിനക്കൊപ്പം കൂട്ടുകൂടുന്നവർ. എല്ലാ സുഹൃത്തുക്കൾക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ...! 
 
8. സൗഹൃദത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ച എല്ലാ നല്ല സുഹൃത്തുക്കൾക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ...! 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാട് മഴക്കെടുതിയിൽ വലഞ്ഞപ്പോൾ മുഖ്യമന്ത്രി ഭക്ഷണവിരുന്നിൽ (വീഡിയോ)