1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Friends' surprise on wedding day

വിവാഹദിനത്തില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ്; വധു കൊച്ചിയിലെ ആശുപത്രിയില്‍

Friends' surprise on wedding day
കൊച്ചി: സുഹൃത്തുക്കള്‍ നല്‍കിയ അപ്രതീക്ഷിത സമ്മാനം നവവധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ സത്കാര വേദിയില്‍ വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ സര്‍പ്രൈസ് കണ്ട് വധു ബോധംകെട്ടു വീണു. വിവാഹ വേദിക്ക് സമീപം സുഹൃത്തുക്കള്‍ ഗുണ്ട് പൊട്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് വധു ബോധരഹിതയായി. തുടര്‍ന്ന് വരനും ബന്ധുക്കളും ചേര്‍ന്ന് വധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
 
വെറ്റില സ്വദേശിനിയാണ് വധു. ഞായറാഴ്ച വൈകുന്നേരം തൃപ്പൂണിത്തുറയിലെ ഒരു ഹാളില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം നടന്നത്. വരനും വധുവും സ്വീകരണ വേദിയില്‍ എത്തിയപ്പോള്‍ സമീപത്ത് നിന്ന സുഹൃത്തുക്കള്‍ ഗുണ്ട് പൊട്ടിച്ചു. തുടര്‍ന്ന് അവര്‍ ബോധരഹിതയായി. ഉടന്‍ തന്നെ അവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി 7.30 ഓടെ അവര്‍ ആശുപത്രിയിലെത്തി. ഡ്രിപ്പ് നല്‍കിയ ശേഷം സ്വീകരണ ഹാളിലേക്ക് തിരികെ കൊണ്ടുവന്നു.
അടുത്ത ലേഖനം
ചായ നല്‍കിയില്ല; മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു