വിധി എഴുത്ത്: ഒന്നാംഘട്ടത്തില്‍ അസാമിലും പശ്ചിമ ബംഗാളിലും മികച്ച പോളിങ്
ഒന്നാംഘട്ടത്തില്‍ അസാമിലും പശ്ചിമ ബംഗാളിലും മികച്ച പോളിങ്. അസമില്‍ 75.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. അതേസമയം പശ്ചിമബംഗാളില്‍ 79.7ശതമാനം പോളിങും രേഖപ്പെടുത്തി. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ പരക്കെ അക്രമണങ്ങള്‍ നടന്നു.
സാത്ഷാതിനില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതേസമയം അക്രമണങ്ങളില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഇലക്ട്രാണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.