ശ്രീനു എസ്|
Last Modified ശനി, 27 മാര്‍ച്ച് 2021 (22:03 IST)
തമിഴ്നാട് ബിജെപി മഹളാമോര്‍ച്ച പ്രവര്‍ത്തകയായ വനതി ശ്രീനിവാസനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമമായി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സൗത്ത് കോയംബത്തൂര്‍ സ്ഥാനാര്‍ത്ഥിയാണ് വനതി ശ്രീനിവാസന്‍. ഏപ്രില്‍ 6 നാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 നായിരിക്കും വോട്ടെടുപ്പ് നടക്കുക. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നിരവധി കേന്ദ്രമന്ത്രിമാരും സിനിമാ താരങ്ങളുമാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്.