പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഇറാന് മരുന്നുകള്‍ കൈമാറി ഇന്ത്യ
ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ മാനുഷിക സഹായത്തിന്റെ ഭാഗമായി ഇന്ത്യ ഇറാന് മരുന്നുകള്‍ നല്‍കി. ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിക്ക് മരുന്നുകള്‍ കൈമാറി. അയല്‍ രാജ്യങ്ങള്‍ വഴി റോഡ് മാര്‍ഗം ഇവ ഇറാനിലേക്ക് കൊണ്ടുപോകും. ഇന്ത്യയും ഇറാനും തമ്മില്‍ നേരത്തെ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. യുദ്ധം ആരംഭിച്ചപ്പോള്‍ ഇറാനെതിരായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു.
അതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. ഇന്ത്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ ഇപ്പോള്‍ ഇറാന് മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇറാന്റെ സഹായത്തോടെ രണ്ട് എല്‍പിജി ടാങ്കറുകള്‍ സുരക്ഷിതമായി ഇന്ത്യയിലെത്തി.
ഈ പിന്തുണയ്ക്ക് ഇന്ത്യ ഇറാനോട് നന്ദി പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കൂടുതല്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.