അനുബന്ധ വാര്‍ത്തകള്‍
- കുടിശ്ശികയെല്ലാം തീർത്തു, ഇനി ആ സീറ്റിങ്ങ് തന്നേരെ, ഒരിഞ്ച് മാറാതെ സുധാകരനും അടൂർ പ്രകാശും, ഹൈക്കമാൻഡ് വഴങ്ങുന്നു?
- 'ദയവായി മാറിനിൽക്കൂ, ജീവൻമരണ പോരാട്ടമാണ്'; സുധാകരനോടു അപേക്ഷിച്ച് കോൺഗ്രസ്
- അടൂർ പ്രകാശിന് മാത്രം ഇളവ് പോര, കെ സുധാകരൻ ഉടക്കിൽ തന്നെ, ഉറപ്പ് കിട്ടാതെ ദില്ലിയിലേക്കില്ല
- സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്
- Exclusive: സുധാകരനെ ഒതുക്കിയത് സതീശൻ; കണ്ണൂർ സീറ്റ് അന്ന് ഉറപ്പ് നൽകിയിരുന്നു !
'സ്വതന്ത്ര' പോരിനു സുധാകരൻ; വാർത്താസമ്മേളനം 12 ന്, ബിജെപിയുമായും ചർച്ച?
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ എഐസിസി ഉറച്ചുനിൽക്കുകയാണ്
കെ.സുധാകരൻ കോൺഗ്രസ് വിട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സുധാകരൻ കടുത്ത നിലപാടിലേക്ക് എത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് രാവിലെയുണ്ടാകും. ഈ പട്ടികയിൽ കണ്ണൂരിൽ തന്റെ പേരില്ലെങ്കിൽ പരസ്യമായി പ്രതിഷേധം അറിയിക്കാനാണ് സുധാകരന്റെ തീരുമാനം.
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ എഐസിസി ഉറച്ചുനിൽക്കുകയാണ്. അതിനാൽ സുധാകരനു മാത്രമായി ഇളവുണ്ടാകില്ല. നിയമസഭാ സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതെന്നും പറഞ്ഞ വാക്ക് പാലിക്കാൻ നേതൃത്വം തയ്യാറാകണമെന്നുമാണ് സുധാകരന്റെ നിലപാട്.
അതേസമയം കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി സുധാകരൻ മത്സരിച്ചേക്കും. ബിജെപി നേതാക്കളും സുധാകരനുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ ബിജെപി സ്ഥാനാർഥിയായോ സ്വതന്ത്ര സ്ഥാനാർഥിയായോ മത്സരിക്കാമെന്ന തീരുമാനത്തിലാണ് സുധാകരൻ ഇപ്പോൾ.