1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Protest Narendra Modi Rahul Gandhi

'മോദി, വിദ്യാർഥികളെ അപമാനിക്കരുത്'; വിമർശിച്ച് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു

Rahul gandhi, Operation Sarkar Chori Rahul Gandhi, Rahul Gandhi against BJP
സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ അർധരാത്രി വീഡിയോയിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രി പരിതാപകരമായ വീഡിയോ പങ്കുവെച്ച് വിദ്യാർഥികളെ അപമാനിക്കരുതെന്ന് രാഹുൽ പറഞ്ഞു. 
 
' മിസ്റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാനിന്റെ രാജിയാണ്. അർധരാത്രി പരിതാപകരമായ വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. പ്രധാനിനെ പുറത്താക്കുക, വിദ്യാർഥികളെ മർദിച്ചവരെ ശിക്ഷിക്കുക, മാപ്പു പറയുക.' രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. 
 
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്. 
 
നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി വാങ്ചുക്കിനെ കണ്ടു. ഇവരുടെ സാന്നിധ്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ വാങ്ചുക് തീരുമാനിച്ചത്. എന്നാൽ കേന്ദ്രമന്ത്രിമാരുടെ അനുനയ ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. 
 
അടുത്ത ലേഖനം
മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി