1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP founder Abhijeet Dipke's message to Modi

'അടുത്ത ആവശ്യം നിങ്ങളുടെ രാജി ആയിരിക്കും': മോദിക്ക് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ സന്ദേശം

CJP Protest against Narendra Modi Government, Abhijeeth Deepke, CPJ, Cockroach Janata Party, കോക്രോച്ച് ജനതാ പാർട്ടി
വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുള്ള ആവശ്യം അംഗീകരിക്കണമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ജന്തര്‍ മന്തറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ദിപ്‌കെ ഇത് പറഞ്ഞത്. പ്രധാനെ നീക്കം ചെയ്തില്ലെങ്കില്‍ ആവശ്യം പ്രധാനമന്ത്രിയുടെ രാജിയിലേക്ക് മാറുമെന്ന് അഭിജീത് ദിപ്‌കെ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരായ പ്രതിഷേധങ്ങള്‍ സമീപ ആഴ്ചകളില്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് സിജെപി സ്ഥാപകന്റെ പരാമര്‍ശം.
 
പ്രതിഷേധ സ്ഥലത്ത് സംസാരിച്ച ദിപ്‌കെ പറഞ്ഞു: 'മോദി ജി, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കാന്‍ ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ പ്രശ്‌നം ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ മാത്രം ഒതുങ്ങില്ല, അത് നിങ്ങളുടെ രാജിയിലേക്കും വരും. പരാജയപ്പെട്ടതും കഴിവുകെട്ടതുമായ ഒരു മന്ത്രിയെ ഈ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളേക്കാള്‍ പ്രധാനമായി കണക്കാക്കുന്നുവെങ്കില്‍ ഓര്‍ക്കുക: ഇന്ത്യയില്‍ ആരും തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല.'- ദിപ്‌കെ പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മുട്ടുമടക്കി മോദി; അർധരാത്രി വീഡിയോ സന്ദേശം