മുട്ടുമടക്കി മോദി; അർധരാത്രി വീഡിയോ സന്ദേശം
നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു
Narendra Modi
ഒരു മാസത്തോളമായി തുടരുന്ന സിജെപി സമരത്തിനു മുന്നിൽ മുട്ടുമടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. ഇന്നലെ അർധരാത്രിയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ ഉറപ്പിൻമേൽ സോനം വാങ്ചുക് നിരാഹാര സമരം അഴസാനിപ്പിച്ചു. എന്നാൽ തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വ്യക്തമാക്കി. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ പ്രതിരോധിക്കാൻ പുതിയ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്.
നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി വാങ്ചുക്കിനെ കണ്ടു. ഇവരുടെ സാന്നിധ്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ വാങ്ചുക് തീരുമാനിച്ചത്.