അനുബന്ധ വാര്‍ത്തകള്‍
- വാട്ടർ മെട്രോ യാത്രാനിരക്ക് നിശ്ചയിച്ചു: കുറഞ്ഞ നിരക്ക് 20 രൂപ
- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചു
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- ഓണത്തിന് സ്പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
- സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്: 'വേവ്' ക്യാമ്പയിന് അനുമതി നല്കി ഉത്തരവ്
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, തിരുവനന്തപുരത്ത് പത്തിലധികം പേർക്ക് രോഗം
സംസ്ഥാനത്ത് സിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊതുകുകൾ വഴി പടരുന്ന സിക്കയ്ക്ക് ഡെങ്കിപനിക്കും ചിക്കൻഗുനിയക്കും സമാനമായ രോഗലക്ഷണമാണുള്ളത്. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ.
ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രോഗബാധയല്ല ഇത്. വിശ്രമിച്ചാൽ പൂർണമായി മാറുകയും ചെയ്യും. എന്നാൽ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും രോഗം പടരാൻ കാരണമാകും.
രോഗം ബാധിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ച് വരികയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.