അനുബന്ധ വാര്‍ത്തകള്‍
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- ഓണത്തിന് സ്പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
- ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു
- ആഴ്ചകള്‍ക്കു ശേഷം രാജ്യത്ത് രോഗമുക്തരേക്കാള്‍ കൂടുതലായി രോഗബാധിതര്‍; മരണസംഖ്യ കുറയുന്നു
- അമിത് ചക്കാലക്കലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'പാസ്പോര്‍ട്ട്' വരുന്നു
സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത ലേഖനം