ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (11:53 IST)
ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റുനല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. കൊവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ പ്രാവശ്യവും സര്‍ക്കാര്‍ ഓണക്കിറ്റ് നല്‍കിയിരുന്നു. കൂടാതെ റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം റേഷന്‍വ്യാപരികള്‍ക്ക് സൗജന്യകിറ്റ് വിതരണത്തിന്റെ ഒന്‍പതുമാസമായിരിക്കുകയാണ്. വലിയ തുക കുടിശികയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വ്യാപാരികള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :