അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജൂലൈ 2021 (16:41 IST)
ആഗോള വിപണിയിലുണ്ടായ വില്പനസമ്മർദ്ദം രാജ്യത്തെ സൂചികകളിലും പ്രകടമായതോടെ കഴിഞ്ഞ ദിവസങ്ങളിലെ നേട്ടമെല്ലാം തകർത്ത് ഒരു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് സെൻസെക്‌സ്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. കൂടാതെ വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക.
അതേസമയം യുഎസ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ട് പോകുന്നതും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചായായ മൂന്നാം ദിവസവും ടാറ്റ മോട്ടേഴ്+സ് നഷ്ടം നേരിട്ടു. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്‌സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.